നല്ല പ്രവൃത്തികള്‍ ചെയ്താല്‍ ഞാന്‍ മോക്ഷം പ്രാപിക്കുമോ?
യോഹന്നാന്‍ 6:28:29
28.അവര്‍ അവനോട് ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തികളെ പ്രവൃത്തിക്കേണ്ടതിനു ഞങ്ങള്‍ എന്തു ചെയ്യേണമെന്നു ചോദിച്ചു.29.യേശു അവരോടു: ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തി അവന്‍ അയച്ചവനില്‍ നിങ്ങള്‍ വിശ്വസിക്കുന്നതത്രെ എന്നുത്തരം പറഞ്ഞു.
സത്പ്രവൃത്തികള്‍ ചെയ്താല്‍ ദൈവത്തെ പ്രസാദിപ്പിക്കാം എന്ന് അവിടെ കൂടിയിരുന്ന ജനങ്ങള്‍ കരുതി ദൈവത്തോട് ചോദിക്കുന്ന ചോദ്യമാണ് നാം വായിച്ചത്.ഞാന്‍ ഒരിക്കല്‍ കുട്ടികളോട് ചോദിച്ചു.ദൈവപൈതങ്ങള്‍ ആകുവാന്‍ നാം എന്തു ചെയ്യണം എന്ന്.നല്ല പ്രവൃത്തികള്‍ ചെയ്താല്‍ മതി എന്നായിരുന്നു അവരുടെ മറുപടി.ഇന്നും മനുഷ്യര്‍ ഇത് തന്നെയാണ് പറയുന്നത്.നല്ല പ്രവൃത്തികള്‍ ഒരുവനെ രക്ഷിക്കുന്നു സ്വര്‍ഗത്തില്‍ എത്തിക്കുന്നു എന്ന്.പക്ഷെ അപ്രകാരം ഒരിക്കലും സംഭവിക്കില്ല എന്ന് യേശു പറയുന്നു.(വാ.29)അവന്‍ അയച്ചവനില്‍ നിങ്ങള്‍ വിശ്വസിക്കുക.അതാണ് സ്വര്‍ഗത്തിലേക്കുള്ള വഴി.
(യോഹന്നാന്‍ 14:6.)
ഞാന്‍ തന്നെ വഴിയം സത്യവും ജീവനും ആകുന്നു.
ഏക മാര്‍ഗം ക്രിസ്തു മാത്രം.സഭയില്‍ ചേര്‍ന്നതുകൊണ്ടോ,ആചാരങ്ങള്‍ അനുഷ്ടിച്ചതുകൊണ്ടോ, നല്ലപ്രവൃത്തികള്‍ ചെയ്തതുകൊണ്ടോ ഒരുവന്‍ രക്ഷ പ്രാപിക്കുന്നില്ല.കര്‍ത്താവില്‍ വിശ്വസിച്ചു ഹൃദയത്തില്‍ സ്വീകരിക്കുന്നവനെ മാത്രമെ ദൈവം തന്‍റെ മകള്‍/മകന്‍ ആയി അംഗീകരിക്കൂ എന്ന വചനം പറയുന്നു.സത്പ്രവൃത്തികള്‍ രക്ഷിക്കപ്പെട്ട ശേഷം തുടരുകയാണ് ചെയ്യേണ്ടത്.യെശയ്യാവ് 64:6ല്‍ പറയുന്നു "ഞങ്ങളുടെ നീതിപ്രവൃത്തികള്‍ ഒക്കെയും കറപിരണ്ട തുണിപോലെ" എന്ന്.എത്ര നല്ലപോലെ അലക്കിയാലും കറ കളയാനായി എന്തെങ്കിലും ചെയ്തില്ല എങ്കില്‍ അതവിടെ ത്തന്നെ കാണുമല്ലോ.അതുപോലെയാണ് പാപക്കറ കഴുകിക്കളയാത്ത നല്ലപൃത്തികള്‍.കര്‍ത്താവില്‍ വിശ്വസിച്ചാല്‍ നിന്‍റെ പാപക്കറകള്‍ മായ്ച്ചു കളയും.അത് മാത്രമാണ് മോക്ഷത്തിനുള്ള ഏകമാര്‍ഗം.
No comments:
Post a Comment