Friday, March 1, 2019

വിശ്വാസം

വിശ്വാസം
എന്താണു വിശ്വാസം?
നിഘണ്ഡുവിൽ, വിശ്വാസം എന്നത് ഒരു വ്യക്തി മറ്റൊരാളിൽ വെച്ചിരിക്കുന്ന
 പരിപൂർണ ആശ്രയത്തിലൂടെ ഉണ്ടാകുന്ന അനുഭവം ആണ്.എന്നാൽ വചനപരമായി നോക്കുമ്പോൾ ക്രിസ്തുവിലുള്ള വിശ്വാസം 4 വിധത്തിൽ അനുഭവേദ്യമാകുന്നു.
1.വിശ്വാസത്തിലൂടെയുള്ള രക്ഷ
2.വാഗ്ദത്തങ്ങളിലുള്ള വിശ്വാസം
3.ആവശ്യങ്ങളിലുള്ള വിശ്വാസം
4.പ്രത്യാശയിലുള്ള വിശ്വാസം
പൗലോസ് വിശ്വാസത്തെ ക്രിസ്തുവിലുള്ള അതിശക്തമായ 2 ആശ്രയമായി നിർവചിച്ചിരിക്കുന്നു.
എബ്രായർ.11:1
വിശ്വാസം എന്നതോ ആശിക്കുന്നതിൻ്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
1.ആശിക്കുന്നതിൻ്റെ ഉറപ്പ്
2.കാണാത്ത കാര്യങ്ങളുടെ നിശ്ചയം
നാം ഈ ലോകത്തിൽ പല കാര്യങ്ങളും ആഗ്രഹിക്കാറുണ്ട്.എന്നാൽ എല്ലാം ലഭിക്കുമെന്നോ ലഭിച്ചാൽത്തന്നെ അതു നിലനിൽക്കുമെന്നോ യാതൊരു ഉറപ്പും ഇല്ല.എന്നാൽ എബ്രായർ.11:1ൽ വായിച്ചത് സ്വർഗ്ഗീയമായതിൻ്റെ ഉറപ്പും നിശ്ചയവുമാണ്.അതു നാം ഇന്നു നേരിടുന്ന എല്ലാ കഷ്ടങ്ങളിലും,രോഗങ്ങളിലും,ദുഃഖങ്ങളിലും,പ്രയാസങ്ങളിലും,ആശ്വാസവും,പ്രത്യാശയും,സന്തോഷവും,സംരക്ഷണവും പ്രദാനം ചെയ്യുന്നു.മാത്രമല്ല സ്വർഗ്ഗത്തിൽ നമ്മുടെ സ്നേഹവാനും  രക്ഷിതാവുമായ കർത്താവുമൊത്തു യുഗായുഗം വാഴുകയും ചെയ്യും.പക്ഷേ ഈ അനുഗ്രഹിക്കപ്പെട്ട വാഗ്ദത്തം വിശുദ്ധന്മാർക്കു മാത്രം ലഭിക്കുന്നതാണ്.എങ്കിൽ എപ്രകാരം വിശുദ്ധന്മാർ ആകാൻ കഴിയും?
1.വിശ്വാസത്തിലൂടെയുള്ള രക്ഷ
എന്താണു രക്ഷ?
രക്ഷ നിത്യമരണത്തിൽ നിന്നും ശിക്ഷാവിധിയിൽ നിന്നുമുള്ള വിടുതലാണ്.
രക്ഷയുടെ ആവശ്യമെന്ത്?
ആദാമിൻ്റെ ലംഘനം മൂലം പാപം ലോകത്തിൽ പ്രവേശിച്ച് അതിൽ വാണു.
റോമർ.5:12
അതുകൊണ്ട് ഈകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു.ഇങ്ങനെ എല്ലാവരും പാപം ചെയ്യ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു.
ആയതിനാൽ  പാപം  എല്ലാവരിലും കർതൃത്വം നടത്തി.അങ്ങനെ നാം ദൈവത്തോടു ശത്രുക്കളും, നിത്യമരണത്തിനു യോഗ്യരും ആയിത്തീർന്നു.
എഫേസ്യർ.2:1-3,12
1.അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളേയും അവൻ ഉയിർപ്പിച്ചു.2.അവയാൽ നിങ്ങൾ മുമ്പേ ഈ ലോകത്തിൻ്റെ കാലഗതിയേയും ആകാശത്തിലെ അധികാരത്തിനും അനുസരണക്കേടിൻ്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിനും അധിപതിയായവനേയും അനുസരിച്ചു നടന്നു.3.അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പേ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പൃകൃതിയാൽ കോപത്തിൻ്റെ മക്കളായിരുന്നു.
12.അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽ പൗരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തിൻ്റെ നിയമങ്ങൾക്ക് അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവീൻ. 
യെശയ്യാവ53:6
നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു.നാം ഓരോരുത്തരും താന്താൻ്റെ വഴിക്കു തിരിഞ്ഞിരുന്നു.എന്നാൽ യഹോവ നമ്മുടെ എല്ലാവരുടേയും അകൃത്യം അവൻ്റെമേൽ ചുമത്തി
                                                                        റോമർ5:12

അതുകൊണ്ട് ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു.ഇങ്ങനെ എല്ലാവരും പാപം ചെയ്കയാല്മരനം സകലമനുഷ്യരിലും പരന്നിരിക്കുന്നു.


രക്ഷിക്കപ്പെടുന്നതിനു മുമ്പുള്ള നമ്മുടെ അവസ്ഥ
1.നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു.
2.നാം ഓരോരുത്തരും താന്താൻ്റെ വഴിക്കു തിരിഞ്ഞു.
3.നാം നിത്യമരനത്തിനായി വിധിക്കപ്പെടിരുന്നു.
4.നാം ദൈവത്തോടു അനുസരനക്കെടു കാട്ടി.
5.ഈ ലോകത്തിൻ്റെ പ്രഭുവിനെ അനുസരിച്ചു നടന്നു.
6.നാം പ്രകൃതിയാൽ കോപത്തിൻ്റെ മക്കളായിരുന്നു.
7.നാം ക്രിസ്തുവില്ലാത്തവരായിരുന്നു.
8.യിസ്രായേൽ പൗരതയോടു സംബന്ധമില്ലാത്തവരായിരുന്നു.
9.വാഗ്ദത്തത്തിൻ്റെ നിയമങ്ങൾക്ക് അന്യരായിരുന്നു.
10.നാം പ്രത്യാശയില്ലാത്തവരായിരുന്നു.
11.നാം അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്നു.
12.നാം ന്യായവിധിക്കു യോഗ്യരായിരുന്നു.

ആയതിനാൽ പാപത്തിൽ നിന്നുള്ള രക്ഷ ആവശ്യമായിരുന്നു.


രക്ഷക്കായുള്ള വഴി തുറന്നതെങ്ങനെ? 
മനുഷ്യൻ്റെ പാപ പ്രകൃതിയിൽ നിന്നു രക്ഷിക്കാൻ,പിതാവ്  തൻ്റെ ഏകജാതനായ പുത്രനെ ഈ ലോകത്തിലേക്കയച്ചു.


1യോഹന്നാൻ 4:14,15
14.പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു  സാക്ഷ്യം       പ റ യുന്നു.15.യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു.
യോഹന്നാൻ 3:16
തൻ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകതെ സ്നേഹിച്ചു.
1പത്രോസ്2:22,24
അവൻ പാപം ചെയ്തിട്ടില്ല;അവൻ്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേൽപ്പിക്കയത്രെ ചയ്തതു.നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിനുഅവൻ തൻ്റെ  ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി. അവൻ്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു.
സ്നാപക യോഹന്നാൻ ലോകത്തോടു പറഞ്ഞു.ഇതാ ലോകത്തിൻ്റെ പാപത്തെ ചുമക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട്.(യോഹന്നാൻ1:29)
ഈ വാക്കു ശ്രദ്ധിക്കൂ."ലോകത്തിൻ്റെ പാപത്തെ ചുമക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട്"യേശുക്രിസ്തു ലോകരക്ഷിതാവായാണു അവതരിച്ചത്.അല്ലാതെ ക്രിസ്ത്യാനിത്വം സ്ഥാപിക്കാനോ ക്രിസ്ത്യാനികളുടെ ദൈവമായോ അല്ല.ജന്മദിനം ക്രിസ്തുമസ്സായി  ആഘോഷിക്കണം എന്ന് ബൈബിളിൽ എങ്ങും രേഖപ്പെടുത്തിയിട്ടില്ല.അവൻ്റെ ജഡാവതാരത്തിൻ്റെ ലക്ഷ്യം മാനവജാതിയുടെ പാപമോചനമായിരുന്നു.കർത്താവായ യേശുക്രിസ്തുവിലൂടെ ദൈവം രക്ഷയുടെ വഴി തുറന്നു.
ആർക്കാണു രക്ഷിക്കാൻ അധികാരമുള്ളത്?
തീർച്ചയായും അത് യേശുക്രിസ്തുവിനാണുള്ളത്. 
അപ്പോസ്തല പൃവൃത്തികൾ 4:12
മറ്റൊരുത്തനിലും രക്ഷയില്ല. നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല.
അതെ കർത്താവായ യേശുക്രിസ്തു മാത്രമാണു പാപമോചനത്തിനായുള്ള  ഏക വഴി.പാപമോചനത്തിനുള്ള അധികാരം അവനാണുള്ളത്.
ആർക്കാണു രക്ഷ ലഭിക്കുന്നത്?
നീ വീണ്ടും ജനിച്ചെങ്കിൽ മാത്രമേ രക്ഷ ലഭിക്കൂ.ഒരാൾക്കു രണ്ടാമത് എപ്രകാരം ജനിക്കാൻ പറ്റും?ഇതേ ചോദ്യം തന്നെ നിക്കോദേമോസ് യേശുവിനോടു ചോദിച്ചു.യേശുക്രിസ്തു എന്തു മറുപടിയാണു കൊടുത്തത്?.
യോഹന്നാൻ 3:1-21
1.പരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാ
ണിയായി നിക്കോദേമോസ് എന്നു പേരുള്ളോരു മനുഷ്യനുണ്ടായിരുന്നു.2.അവൻ രാത്രിയിൽ അവൻ്റെ അടുക്കൽ വന്നു അവനോടു റബ്ബീ നീ ദൈവത്തിൻ്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു.ദൈവും തന്നൊടു കൂടെയില്ലെങ്കിൽ നീ    ചെയ്യുന്ന             ഈ അടയാളങ്ങളെ  ചെയ്യുവാൻ  ആർക്കും കഴികയില്ല എന്നു പറഞ്ഞു.3.യേശു അവനോടു ആമേൻ ആമേൻ ഞാൻ നിന്നോടു പറയുന്നു;പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കണ്മാൻ ആർക്കും കഴിയുകയില്ല എന്ന് ഉത്തരം പറഞ്ഞു.
4.നിക്കോദേമോസ് അവനോടു മനുഷ്യൻ വൃദ്ധനായ ശേഷം ജനിക്കുന്നത് എങ്ങനെ?രണ്ടാമതും അമ്മയുടെ  ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.5.അതിനു യേശു ആമേൻ ആമേൻ ഞാൻ നിന്നോടു പറയുന്നു:വെള്ളത്താലും അന്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.6.ജഡത്താൽ ജനിച്ചതു ജഡം ആകുന്നു;ആത്മാവിനാൽ ജനിച്ചതു ആത്മാവാകുന്നു.7.നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ അശ്ചര്യപ്പെടരുത്.8.കാറ്റ് ഇഷ്ടമുള്ളേടത്തു ഊതുന്നു;അതിൻ്റെ ശബ്ദം നീ കേൾക്കുന്നു;എങ്കിലും അതു എവിടെ നിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും
അറിയുന്നില്ല;അത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെയാകുന്നു എന്ന് ഉത്തരം പറഞ്ഞു.9.നിക്കോദേമോസ് അവനോടു:ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു.10.യേശു അവനോടു ഉത്തരം പറഞ്ഞത് നീ യിസ്രായേലിൻ്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?11.ആമേൻ ആമേൻ ഞാൻ നിന്നോടു പറയുന്നു;ഞങ്ങൾ അറിയുന്നതു പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു;ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ കൈക്കൊള്ളുന്നില്ലതാനും.12.ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?13.സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന[വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ]മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.14.മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനേയും ഉയർത്തേണ്ടതാകുന്നു.15.അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിനു തന്നേ.16.തൻ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ  സ്നേഹിച്ചു.17.ദൈവം തൻ്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.18.അവനിൽ വിശ്വസിക്കുന്നവനു ന്യായവിധി ഇല്ല.വിശ്വസിക്കാത്തവനു ദൈവത്തിൻ്റെ ഏകജാതനായ പുത്രൻ്റെ നാമത്തിൽ വിശ്വസിക്കയ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.19.ന്യായവിധി എന്നതോ,വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തേക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.20.തിന്മ പ്രവൃത്തിക്കുന്നവനെല്ലാം വെളിച്ചത്തെ പകെക്കുന്നു.തൻ്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ച്തിങ്കലേക്കു വരുന്നതുമില്ല.21.സത്യം പ്രവൃത്തിക്കുന്നവനോ,തൻ്റെ പ്രവൃത്തി ദൈവത്തിൽ  ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിനു വെളിച്ചത്തിങ്കലേക്കു വരുന്നു.
വീണ്ടും ജനിക്കുക എന്നാൽ ആത്മാവിൻ്റെ ജനനത്തെപ്പറ്റിയാണു കർത്താവു പറഞ്ഞതു എന്നു മനസ്സിലായല്ലോ.ലോകത്തിൻ്റെ പാപം ക്രൂശിൽ ചുമന്നൊഴിച്ച കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചാൽ വീണ്ടും ജനനം ലഭിക്കും.
രക്ഷിക്കപ്പെടുവാൻ ഞാൻ എന്തു ചെയ്യണം?
നമുക്കു 2 വേദഭാഗങ്ങൾ നോക്കാം. 
യോഹന്നാൻ 1:12
അവനെ കൈക്കൊണ്ടു അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
നീ വിശ്വസിച്ചാൽ മാത്രം ദൈവമകൻ/മകൾ ആകുകയുള്ളൂ.സ്വതന്ത്ര ഇച്ഛ  തന്നാണു ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്.
റോമർ3:25
വിശ്വസിക്കുന്നവർക്കു അവൻ ത്ൻ്റെ രക്തം മൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു.
അതായത് നിർബന്ധിച്ച് ആരേയും രക്ഷിക്കില്ല.നിൻ്റെ വിശ്വാസം മാത്രമാണു ആധാരം.അതുകൊണ്ടു
റോമർ 10:9,10
9.യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപ്രകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേൽപ്പിച്ചു  എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ  നീ രക്ഷിക്കപ്പെടും.10.ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
നീ ഒരു പാപിയാണെന്നു സമ്മതിക്കുക.നിൻ്റെ പാപവും വഹിച്ചുകൊണ്ടു യേശു  ക്രൂശിൽ മരിച്ചു,മൂന്നാം നാൾ ഉയിർത്തെഴുനേറ്റു സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്തിരുന്നുകൊണ്ടു നിനക്കായി പക്ഷവാദം ചെയ്യുന്നു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കുകയും യേശുക്രിസ്തു എൻ്റെ രക്ഷകനും,കർത്താവും എന്നു ഏറ്റുപറകയും ചെയ്താൽ രക്ഷിക്കപ്പെടും.

വിശ്വാസത്താലുള്ള രക്ഷയുടെ അനുഗ്രഹങ്ങൾ
1.  നമുക്കു നിത്യജീവൻ ലഭിക്കുന്നു.
     (യോഹ.3:16തൻ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും               നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു ദൈവം അവനെ       നൽകുവാൻ തക്കവണ്ണം ലോകത്തെ  സ്നേഹിച്ചു.)
2.  നമുക്കു ശിക്ഷാവിധിയില്ല(റോമർ8:1അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല)
3.  നമുക്ക് കർത്താവായ യേശുക്രിസ്തുമൂലം വിശ്വാസത്താൽ           ദൈവസന്നിധിയിൽ പ്രവേശനം ലഭിച്ചു.(റോമർ5:2നാം നിൽക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു.നാം ദൈവതേജസ്സിൻ്റെ പ്രത്യാശയിൽ  പ്രശംസിക്കുന്നു.)
4.  നമുക്ക് ദൈവത്തോടു സമാധാനം ലഭിച്ചു.(റോമർ5:1വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനമുണ്ടു)
5.  നമുക്കു ദൈവ തേജസ്സിൻ്റെ പ്രത്യാശയിൽ പ്രശംസിക്കാൻ സാധിക്കുന്നു.(റോമർ5:2)
6.  നമ്മുടെ കഷ്ടങ്ങളിൽ പ്രശംസിക്കുവാൻ സാധിക്കുന്നു(റോമർ5:3,4അതു തന്നെ അല്ല,കഷ്ടത സഹിഷ്ണതയേയും സഹിഷ്ണത സിദ്ധതയേയും സിദ്ധത പ്രത്യാശയേയും ഉളവാക്കുന്നു എന്നു അറിഞ്ഞു നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.)
7.  നമുക്കു വിശുദ്ധന്മാർ എന്ന പദവി ലഭിച്ചു.(1പത്രോസ് 2:9നിങ്ങളോ അന്ധകാരത്തിൽനിന്നു ത്ൻ്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവൻ്റെ സത്ഗുണങ്ങളെ ഘോഷിപ്പാൻ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.)
8.   നാം നീതീകരിക്കപ്പെട്ടു(റോമർ 5:1വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനമുണ്ടു)
9.  നാം തിരഞ്ഞെടുക്കപ്പെട്ട ദൈവജനമായിത്തീർന്നു.(1പത്രോസ്2:9നിങ്ങളോ അന്ധകാരത്തിൽനിന്നു ത്ൻ്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവൻ്റെ സത്ഗുണങ്ങളെ ഘോഷിപ്പാൻ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.)
10  നമ്മെ പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെട്ട് പ്രത്യേകതയുള്ള ജനമാക്കിത്തീർത്തു(എഫേസ്യർ 1:13,14 അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ട്, തൻ്റെ മഹത്വത്തിൻ്റെ പുകഴ്ച്ചക്കായിട്ടു നമ്മുടെ അവകാശത്തിൻ്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.)
11. നാം വിശുദ്ധന്മാരുടെ സഹപൗരന്മാരായിത്തീർന്നു(എഫെസ്യർ2:19 ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ  സഹപൗരന്മാരും ദൈവത്തിൻ്റെ ഭവനക്കാരുമത്രേ)                                                         12.നാം ദൈവഭവനത്തിൻ്റെ  (സ്വർഗ്ഗത്തിൻ്റെ)അവകാശികളായിത്തീർന്നു.(എഫെ.2:19 ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ  സഹപൗരന്മാരും ദൈവത്തിൻ്റെ ഭവനക്കാരുമത്രേ
ടേബിൾ ഓഫ് ചോയ്സ് കൊടുത്തിരിക്കുന്നത് നോക്കുമല്ലോ.പ്രിൻ്റ് എടുക്കാനും കഴിയും.


No comments:

Post a Comment