Wednesday, December 26, 2018
Monday, December 24, 2018
ക്രിസ്തീയ സ്വഭാവരൂപീകരണം
ക്രിസ്തീയ സ്വഭാവരൂപീകരണം
2പത്രോസ്1:4-8
അവയാല്‍ അവന്‍ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്‍കിയിരിക്കുന്നു.ഇവയാല്‍ നിങ്ങള്‍ ലോകത്തില്‍ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്ത്തിനു കൂട്ടാളികളായിത്തീരുവാന്‍ ഇടവരുന്നു.അതുനിമിത്തം തന്നെ നിങ്ങള്‍ സകല ഉത്സാഹവും കഴിച്ചു,നിങ്ങളുടെ വിശ്വാസത്തോടു വീര്യവും വീര്യത്ത്തോട് പരിഞ്ജാനവും പരിഞ്ജാനത്തോടു ഇന്ദ്രിയജയവും ഇന്ദ്രിയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും കൂട്ടിക്കൊള്‍വീന്‍.ഇവ നിങ്ങള്‍ക്കുണ്ടായി വര്‍ധിക്കുന്നു എങ്കില്‍ നിങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പരിഞ്ജാനം സംബന്ധിച്ചു ഉല്‍സാഹമില്ലത്തവരും നിഷ്ഫലന്മാരും ആയിരിക്കയില്ല.
സ്വഭാവ രൂപീകരണം ദിവ്യ സ്വഭാവത്തിന്‍റെ ഉടമയാക്കുന്നു.എന്‍റെ ഈ സ്വഭാവത്തിലാണ് കർത്താവ് പ്രസാദിക്കുന്നത്.ഈ സ്വഭാവം ദൈവകൃപയില്‍ ആശ്രയിച്ചേ നമുക്കു നേടാൻ കഴിയൂ.സ്വന്തം കഴിവുമൂലം നേടാൻ സാധിക്കില്ല.പക്ഷേ അതിനുള്ള മനസാണ് നമുക്കുണ്ടാകേണ്ടത്.സഭയ്ക്കുള്ളിലെ പ്രശ്നങ്ങളെക്കുറിച്ചാണ് പത്രോസ് രണ്ടാം ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നത്.അപ്പോൾ വിശ്വാസികളിലാണ് ഈ ദിവ്യ സ്വഭാവം ഉണ്ടാകേണ്ടത് എന്നതിനു സംശയമില്ലല്ലോ.ഒരുവന്‍ വീണ്ടും ജനിച്ചാല്‍ അവന്‍ ആത്മീയ ശിശുവാണ്.ആത്മീയമായി വളരേണ്ടതും ആവശ്യമാണ്.ഒരു ശിശു ജനിച്ചാല്‍ അതിന്‍റെ വളര്‍ച്ച ഏതൊരു മാതപിതാക്കള്‍ക്കും സന്തോഷം പകരുന്ന കാര്യമാണ്.ശിശുവിന്‍റെ ശാരീരിക മാനസീക വളര്‍ച്ചക്ക് ആവശ്യമായതെല്ലാം നല്‍കുന്നു.എന്നാല്‍ വളരുന്നില്ലെങ്കിലോ വളരെ മാനസീക വിഷമം അനുഭവിക്കും.ഇതുപോലെ വീണ്ടും ജനിച്ച വനും ആത്മീയമായി വളരേണം എന്ന് വചനം പറയുന്നു.
1പത്രോസ്2:2,3
ഇപ്പോള്‍ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാന്‍ വചനമെന്ന മായമില്ലാത്ത പാല്‍ കുടിപ്പാന്‍ വാഞ്ചിപ്പീന്‍.ഒരു ശിശുവിന്‍റെ വളര്‍ച്ചയ്ക്ക് പാല്‍ ആവശ്യമായിരിക്കുന്നതുപോലെ ആത്മീയ ശിശുവിന് വചനമെന്ന പാല്‍ ആവശ്യമാണ് എന്നാണിവിടെ പറഞ്ഞിരിക്കുന്നത്.വചനം വായിച്ചു ആത്മീയമായി വളരുവാന്‍ ആവശ്യമായതെല്ലാം ആര്‍ജിക്കണം എന്നാണര്‍ത്ഥം.ആത്മീയമായി വളരുവാന്‍ വേണ്ടുന്നതെല്ലാം സര്‍വശക്തനായ ദൈവം തന്നിരിക്കുന്നു എന്ന്2പത്രോസ്1:3ല്‍(തന്‍റെ മഹത്വതാലും വീര്യത്താലും നമ്മെ വിളിച്ചവന്‍റെ പരിഞ്ജാനത്താല്‍ അവന്‍റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയതൊക്കേയും ദാനം ചെയ്തിരിക്കുന്നുവല്ലോ.) വായിക്കുന്നു.
അതു നാം പ്രാപിക്കേണ്ടതാവശ്യമാണ്.നമുക്കായി രക്ഷയും ആത്മീയ അനുഗ്രഹങ്ങളും ദാനം നല്‍കിയിരിക്കയാണ്.നമ്മുടെ ഭാഗത്തുനിന്നും അതിനായിട്ടുള്ള ഒരുക്കവും ആഗ്രഹവുമാണ് വേണ്ടത്.കര്‍ത്താവ് തന്‍റെ ഐഹീകജീവിതകാലത്ത് രോഗികള്‍ക്ക് സൌഖ്യവും മരിച്ചവര്‍ക്ക് ഉയിര്‍പ്പും അവരുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ലഭിച്ചത്.കാനാവിലെ കല്യാണത്തിനു വെള്ളം വീഞ്ഞാകേണ്ടതിനും ഒരുക്കം ആവശ്യമായിരുന്നു. നിങ്ങള്‍ കല്‍പ്പാത്രത്തില്‍ വെള്ളം നിറയ്‌ക്കുവീന്‍ എന്ന് ഭ്ര്ത്യന്മാരോട് കല്‍പ്പിച്ചു.നിറയ്ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.എങ്കില്‍ മാത്രമെ കര്‍ത്താവിനു പ്രവൃത്തിക്കാന്‍ സാധിക്കൂ. തന്നിഷ്ടത്തിനു ജീവിക്കുന്ന പുത്രനെ ഓര്‍ത്തു പിതാവ് ദുഃഖിക്കുന്നതുപോലെ, നാമും വചനം വായിക്കാതെ,ധ്യാനിക്കാതെ, പ്രാര്‍ത്ഥിക്കാതെ സ്വന്തം ഇഷ്ടത്തിനു ജീവിച്ചാല്‍ നമ്മുടെ സ്വര്‍ഗസ്ഥനായ പിതാവും ദുഃഖിക്കുന്നു.എന്താണ് കര്‍ത്താവ് തന്നെ പരീക്ഷിച്ച സാത്താനോട് പറഞ്ഞത്?
മത്തായി 4:4
മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല,ദൈവത്തിന്‍റെ വായില്‍ക്കൂടി വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു എന്ന് എഴുതിയിരിക്കുന്നു ഉത്തരം പറഞ്ഞു.കര്‍ത്താവ് നമ്മെക്കുറിച്ചും ഇതാഗ്രഹിക്കുന്നു.നമ്മുടെ ശാരീരിക വളര്‍ച്ചക്കായി നാം എത്രമാത്രം ഉൽസാഹികളായിരിക്കുന്നു.ആവശ്യമായ ഭക്ഷണം, രോഗത്തിനു തക്ക ചികിത്സ ഇതൊക്കെ നല്‍കാന്‍ നാം വളരെ ശ്രദ്ധാലുക്കളാണ്. നമ്മുടെ ഭൗതീക ആവശ്യങ്ങൾക്ക് നൽകുന്ന പ്രാധാന്യവും പരിഗണനയും ആത്മീയകാര്യങ്ങൾക്ക് നൽകാറുണ്ടോ?
ഒരു ആത്മീയ ശിശു വളർന്ന് ദിവ്യസ്വഭാവങ്ങൾക്ക് ഉടമയാകുവാൻ വിശ്വാസത്തോടു ചേർക്കേണ്ട സദാചാരധർമങ്ങൾ പത്രോസ് ഇവിടെ വിവരിക്കുന്നു.ക്രിസ്തീയ വളർച്ചയെ നമുക്ക് മുകളിലേക്കു പോകുന്ന പടവുകളോടൊന്നു ചിത്രീകരിച്ചാലോ?
വാ.5ൽ പത്രോസ് ഒരു പ്രധാനകാര്യം പറയുന്നുണ്ട്.സകല ഉൽസാഹവും കഴിക്കണം എന്ന്.പരിപൂർണ ഉൽസാഹം ഉണ്ടാകണം.ഉൽസാഹപരിപൂർണത ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ ഈ പടികൾ ഓരോന്നായി നമുക്കൊന്നു കയറാം.
സ്നേഹം
|
||||||||||||||
സഹോദരപ്രീതി
|
||||||||||||||
ഭക്തി
|
||||||||||||||
സ്ഥിരത
|
||||||||||||||
ഇന്ദ്രിയജയം
|
||||||||||||||
പരിഞ്ജാനം
|
||||||||||||||
വീര്യം
|
||||||||||||||
വിശ്വാസം
|
||||||||||||||
ഈ സ്വഭാവങ്ങൾ ഏറ്റവും അധികം വിളങ്ങിയ വിശുദ്ധന്മാർ ആരൊക്കെയെന്നു നോക്കാം
വിശ്വാസം --- അബ്രഹാം
വീര്യം --- ദാവീദ്
പരിഞ്ജാനം --- ശലോമോൻ
ഇന്ദ്രിയജയം --- യോസേഫ്
സ്ഥിരത --- പൗലോസ്
ഭക്തി --- ഇയ്യോബ്
സഹോദരപ്രീതി --- യോനാഥാൻ
വാ.8ൽ ഈ സ്വഭാവം നമ്മിൽ ഉണ്ടായാൽ മാത്രം പോരാ വർദ്ധിക്കുകയും വേണം എന്നാണു പത്രോസ് പറയുന്നത്.വർദ്ധിച്ചെങ്കിൽ മാത്രമേ നിറയൂ.നിറഞ്ഞെങ്കിൽ മാത്രമേ കവിയൂ.കവിഞ്ഞെങ്കിൽ മാത്രമേ മറ്റുള്ളവരിലേക്കും ക്രിസ്തുവിൻ സ്നേഹം പകരാൻ കഴിയൂ. ഇതുമൂലം നമ്മിലുണ്ടാകുന്ന ദൃശ്യപ്രഭാവങ്ങൾ എന്തൊക്കെ?
1. കർത്തവായ യേശുക്രിസ്തുവിൻ്റെ പരിഞ്ജാനം സംബന്ധിച്ച് നമുക്ക് ഉൽസാഹം
വർദ്ധിക്കും.
2. കർത്താവിനായി വളരെ ഫലം കായ്ക്കുന്നവരായിത്തീരും.
Subscribe to:
Comments (Atom)